Warning: fopen(G:\WebSpace\awareawake.org\www\wp-content\plugins\testimonials-block/../../index.php) [function.fopen]: failed to open stream: Permission denied in G:\WebSpace\awareawake.org\www\wp-content\plugins\testimonials-block\plugin.php on line 26

Warning: fwrite() expects parameter 1 to be resource, boolean given in G:\WebSpace\awareawake.org\www\wp-content\plugins\testimonials-block\plugin.php on line 27

Warning: fclose() expects parameter 1 to be resource, boolean given in G:\WebSpace\awareawake.org\www\wp-content\plugins\testimonials-block\plugin.php on line 28
എംസിസിയെകുറിച്ച്

എംസിസിയെകുറിച്ച്

മലബാർ കാൻസർ സെന്റർ

ഉത്തര കേരളത്തിലുളള അര്‍ബുദ രോഗികള്‍ക്ക് വിദഗ്ദമായ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 2001 ല്‍ ആണ് തലശ്ശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്‍റര്‍ സ്ഥാപിതമായത്. കേരള സര്‍ക്കാറിന്‍റെ ആരോഗ്യ കുടുബക്ഷേമ വകുപ്പിനുകീഴിലുളള ഒരു സ്വയം ഭരണ സ്ഥാപനമാണിത്. തലശ്ശേരി മുനിസിപാലിറ്റിയുടെ പ്രാന്തപ്രദേശമായ കോടിയേരിയില്‍ സ്ഥിതിചെയ്യുന്നു. ഇന്ന് കേരളത്തിന്‍റെ ഇതര ജില്ലകളില്‍ നിന്നും തമിഴ്നാട്, കര്‍ണ്ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നും വിദഗ്ദ ചികിത്സാര്‍ത്ഥം ഇവിടേക്ക് രോഗികള്‍ എത്തുന്നത് മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ ചികിത്സാരീതിയിലുളള നൈപുണ്യമാണ് സൂചിപ്പിക്കുന്നത്.•

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ ഉണ്ടായ പ്രധാന വികസനങ്ങള്‍

  • പാഠ്യേതരമായ സ്ഥാപനം പഠനകേന്ദ്രവും ഗവേഷണ കേന്ദ്രവുമായി മാറ്റപ്പെട്ടു.
  • കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അവാര്‍ഡ് 2011,12,14,15,16 വര്‍ഷങ്ങളില്‍ ലഭിച്ചു.
  • 90% രോഗിയെയും വിവിധ പദ്ധതികളിലൂടെ സൗജന്യമായി ചികിത്സിച്ചു വരുന്നു.
  • ആശുപത്രിയിലെ എല്ലാ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം.
  • എല്ലാ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നഗരത്തില്‍ നിന്നും സ്ഥാപനത്തിലേയ്ക്ക് സൗജന്യ യാത്ര സൗകര്യം.
  • വടക്കന്‍ കേരളത്തില്‍ ആദ്യമായി ഗവണ്‍മെന്‍റ് മേഖലയില്‍ മജ്ജ മാറ്റിവെക്കല്‍ ചികിത്സ ആരംഭിച്ചു.
  • ഹോസ്പിറ്റല്‍ അടിസ്ഥാനമാക്കിയും ജനസംഖ്യയെ അടിസ്ഥാനമാക്കിയും കാന്‍സര്‍ രജിസ്ട്രികള്‍ ആരംഭിച്ചു. ഇതു മൂലം കണ്ണുര്‍, കാസര്‍ഗോഡ്, മാഹി എന്നിവിടങ്ങളിലുളള രോഗികളുടെ കൃത്യമായ കണക്ക് നമുക്ക് ലഭിക്കുന്നതാണ്.
  • അര്‍ബുദ ശസ്ത്രക്രീയ പരിശീലനം ആരംഭിച്ചു.
  • മറ്റു കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടുകൂടിയ ഗവേഷണങ്ങള്‍ ആരംഭിച്ചു. അക്കാദമിക് ജീവനക്കാരുടെ എണ്ണം 5 ല്‍ നിന്നും 47 ആക്കി ഉയര്‍ത്തി. ആശുപത്രി ജീവനക്കാരുടെ എണ്ണം 147 ല്‍ നിന്നും 410 ആയി ഉയര്‍ത്തി.
    എല്ലാ പ്രധാന വിഭാഗങ്ങളും ശാഖകളും ആരംഭിച്ചു.
  • വര്‍ഷം തോറും 1000 ല്‍ അധികം ശസ്ത്രക്രീയകള്‍ നടത്തപ്പെടുന്നു.
  • രോഗ നിശ്ചയത്തിനും ചികിത്സയ്ക്കും ഏറ്റവും ആധുനികവും നൂതനവുമായ സംവിധാനങ്ങള്‍ ആരംഭിച്ചു.
  • കുട്ടികളുടെ അര്‍ബുദ ചികിത്സയും സംവിധാനവും മജ്ജമാറ്റിവെക്കല്‍ ചികിത്സയും ആരംഭിച്ചു.
  • സ്ഥാപനത്തിന്‍റെ കൃത്യമായ നടത്തിപ്പിനുവേണ്ടി കൃത്യമായ പ്രവര്‍ത്തന രേഖ തയ്യാറാക്കപ്പെട്ടു.
  • ഫെലോഷിപ്പ് പ്രോഗ്രാമുകള്‍ ആരംഭിച്ചു.
  • സൗത്ത് ഇന്ത്യയിലെ ആദ്യ വേദന രഹിത അര്‍ബുദ ചികിത്സാ കേന്ദ്രമായി അംഗീകരിച്ചു.
  • ഇ- സാന്ത്വന ചികിത്സ വികസിപ്പിച്ചു.
  • കേരളത്തിലെ രണ്ടാമത്തെ വലിയ അര്‍ബുദ ചികിത്സാകേന്ദ്രം.

മലബാര്‍ കാന്‍സര്‍ സെന്‍ററിലെ ചില സവിശേഷതകള്‍

  • ഇന്ത്യയില്‍ ആദ്യമായി ഇ-സാന്ത്വന ചികിത്സ വികസിപ്പിച്ച്, പരീക്ഷിച്ച് നടപ്പിലാക്കി.
  • തെക്കേ ഇന്ത്യയിലെ ആദ്യത്തെ വേദനരഹിത അര്‍ബുദ ചികിത്സാ കേന്ദ്രം.
  • റോബോട്ടിക് ബയോപ്സിയും ഇന്‍റര്‍ വെന്‍ഷന്‍ റേഡിയോളജി സഹായവുമുളള കേരളത്തിലെ ഏക സ്ഥാപനം.
  • വടക്കന്‍ കേരളത്തിലെ ആദ്യ ഹൈ എന്‍ഡ് ഡുയല്‍ എനര്‍ജി ലീനിയര്‍ ആക്സിലേറ്റര്‍ എഫ്.എഫ്.എഫ് സൗകര്യത്തോടുകൂടിയത്.
  • വടക്കന്‍ കേരളത്തിലെ രക്ത ഇറാഡിയേറ്റര്‍ സൗകര്യമുളള അദ്യ അര്‍ബുദ ചികിത്സാകേന്ദ്രം.
  • ജനിതക അര്‍ബുദ ചികിത്സാ സൗകര്യമുളള കേരളത്തിലെ ആദ്യ അര്‍ബുദ ചികിത്സാകേന്ദ്രം.

 Malabar Cancer Centre

                                            Malabar Cancer Centre, Thalassery (MCC) is an autonomous institution under Health and Family Welfare Department, Government of Kerala, established under Societies Registration Act XXI of 1860. The institution is located at Kodiyeri, Thalassery of Kannur District and was established in 2001 and the clinical services were started in the same year. At present MCC has 220 in-patient bed strength and the Institute caters to patients from 7 Districts of Northern Kerala in addition to the neighbouring states of Tamil Nadu, Karnataka and Mahe (a total population of over 1.5 crores). The main objective of the Centre is not only to provide comprehensive cancer care but also to develop as a Research and Training Centre of international standards. The control and management of the Centre are vested in the Governing Body, consisting of 23 members, with the Hon’ble Chief Minister of Kerala as the Chairman. The routine activities and functions of the Centre are supervised by the Executive Committee, with the Secretary, Department of Health and Family Welfare, Government of Kerala being the Chairman of the Committee. The members in the Governing Body and Executive Committee are functioning by virtue of their official positions.

                                               MCC is providing a full spectrum of oncological care as an autonomous not-for-profit institution funded by the State Government and other sources. Patients are categorized according to their economic status and using various financial assistance schemes of the Government and patient support systems of MCC, around 90-95% are treated either free of cost or at subsidized rate. In the last financial year (2015-16) statements says that 99.1% patients are treated free of cost using any of the financial assistance scheme. It has been undertaken that no patients will be denied treatment for financial reasons. Patients and bystanders are provided free food in addition to Dormitory for staying within the campus.

For more details visit www.mcc.kerala.gov.in

URL Counter